തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വീണ്ടും ഉയരുന്നു. ഇന്നലെ 79 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രോഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയില്‍ വ്യാപകമായി പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേര്‍ക്കാണ് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു.
ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത് 11,123 പേരാണ്. ഇതില്‍ 43 പേര്‍ക്ക് ചിക്കന്‍ പോക്‌സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, രണ്ട് പേര്‍ക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ പനി ബാധിച്ചു പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ തുടര്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാകും ഏത് പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.