കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റസ്തം നിര്‍ബന്ധിച്ചുവെന്ന് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സന്‍ മാവുങ്കല്‍ കോടതിയില്‍. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തി.
പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന്‍ നല്‍കാനാണെന്ന് പറയാന്‍ ഡിവൈഎസ്പി പറഞ്ഞതായും മോന്‍സന്‍ കോടതിയില്‍ ആരോപിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്.
സുധാകരനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ അതിന്റെ പ്രത്യാഖ്യാതം രൂക്ഷമായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തനിക്ക് അവശ്യമായ ഭക്ഷണം നല്‍കിയില്ലെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചു. മോന്‍സന്റെ അഭിഭാഷകന്‍ ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. കേസ് 19 ന് വീണ്ടും പരിഗണിക്കും.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26 ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ. സുധാകരന്‍ എം.പി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോന്‍സന്‍ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോന്‍സനുമായി തെറ്റിയശേഷം അദ്ദേഹത്തിന്റെ ഡ്രൈവര്‍ അജിത്ത്, ജീവനക്കാരായ ജെയ്സണ്‍, ജോഷി എന്നിവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.