അന്യസംസ്ഥാന ഡിഗ്രികള്‍ പരിശോധിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം; ഗവര്‍ണര്‍ക്ക് നിവേദനം

അന്യസംസ്ഥാന ഡിഗ്രികള്‍ പരിശോധിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം; ഗവര്‍ണര്‍ക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാര്‍ഥികള്‍ ഹാജരാക്കുന്ന അന്യസംസ്ഥാന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയത്.

ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അന്യസംസ്ഥാന സര്‍വകലാശാലകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഈ ബോധ്യമുള്ള സംസ്ഥാനത്തെ സര്‍വകലാശാലകള്‍, അന്യസംസ്ഥാന സര്‍വകലാശാലകളുടെ ഡിഗ്രി സമര്‍പ്പിച്ച് പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്ന് നിവേദനത്തില്‍ പറയുന്നു. ഈ പഴുതുകള്‍ ഉപയോഗിച്ച് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നവരില്‍ നിന്ന് ഡിഗ്രിയും അനുബന്ധ രേഖകളും സമ്പാദിച്ച് ചില വിദ്യാര്‍ഥികള്‍ കേരളത്തില്‍ പ്രവേശനം നേടുന്നതായി വ്യാപക ആക്ഷേപമുണ്ടെന്നും കമ്മിറ്റി ആരോപിച്ചു.

ഇക്കാര്യം സര്‍വകലാശാലകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ഇതിന് തയ്യാറാകാത്തതിനാലാണ് ഇപ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ വ്യാജ ഡിഗ്രികള്‍ സമ്പാദിച്ച് ഉപരിപഠനത്തിന് പലരും ശ്രമിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.