എം.ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി; അന്വേഷണം ആരംഭിച്ചു

എം.ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി; അന്വേഷണം ആരംഭിച്ചു

കൊച്ചി: എം.ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസിലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനിൽ നിന്ന് കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും.

100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. പരീക്ഷ ഭവനിലെ പി ഡി 5 സെക്ഷനിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ കാണാതായത്. സംഭവത്തിൽ സർവകലാശാല പൊലീസിൽ പരാതി നൽകിയിട്ടില്ല. സർട്ടിഫിക്കറ്റ് കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. ജീവനക്കാരുടെ അടുത്ത് നിന്ന് വിവരങ്ങളടക്കം തേടുന്നുണ്ട്. ഇതിന് ശേഷമാകും പൊലീസിൽ പരാതി നൽകുക.

വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന പരാതികൾ നിലനിൽക്കുന്ന സമയത്താണ് എം.ജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായ വിവരം പുറത്ത് വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.