തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് യുവാവ് ഒളിച്ചിരുന്നത് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥതമൂലമെന്ന് റെയില്‍വേ പൊലീസ്. കസ്റ്റഡിയിലെടുത്ത ശേഷം പ്രതികരിക്കാന്‍ തയാറാകാതിരുന്ന ഉപ്പള സ്വദേശിയായ യുവാവ് കൂടുതല്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് കാരണം വ്യക്തമാക്കാന്‍ തയാറായത്.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരന്‍ ശുചിമുറിയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍ പെട്ടത്. ഇയാള്‍ മനപൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയില്‍വേ പൊലീസിന് സംശയമുണ്ടായിരുന്നു. ടിക്കറ്റ് എടുത്തിട്ടില്ലാത്തതിനാലാണ് ശുചിമുറി തുറക്കാത്തത് എന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. ട്രെയിന്‍ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ യാത്രക്കാരും പൊലീസും ചേര്‍ന്ന് ഏറെ നേരെ വാതില്‍ തട്ടിയിട്ടും തുറക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാള്‍ക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്‌റ്റേഷനിലും കേസുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.