അബുദാബി: യുഎഇയുടെയും സൗദി അറേബ്യയുടെയും അതിർത്തിയായ ഗുവൈഫാത്ത് വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിർബന്ധമാക്കി. ഇന്ന് മുതലാണ് നിർദ്ദേശം പ്രാബല്യത്തിലായത്. നേരത്തെ ഇന്‍ഷുറന്‍സ് എടുക്കാത്തവർ യുഎഇയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍ എടുക്കണമെന്നും ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.
ഇൻഷുന്‍സ് സേവനത്തിനായി ഇ സർവ്വീസ് ലഭ്യമാണ്.
https://aber.shory.com എന്ന വെബ്സൈറ്റിലൂടെയോ shory Aber മൊബൈൽ ആപ്പിലൂടെയോ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കാം. ആന്‍ഡ്രോയ്ഡിലും ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
അതിർത്തിയില്‍ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ബോധ്യപ്പെടുത്തണം. നേരത്തെ ഇന്‍ഷുറന്‍സ് എടുത്തവർക്ക് അതിർത്തിയില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കാമെന്നും ഐസിപി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.