കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവാകാന്‍ മൂന്ന് പ്രമുഖര്‍; തര്‍ക്കം തുടരുന്നു

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവാകാന്‍ മൂന്ന് പ്രമുഖര്‍; തര്‍ക്കം തുടരുന്നു

ബംഗളൂരു: കര്‍ണാടകയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃപദവിയെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം തുടരുന്നു. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആര്‍. അശോക, ബസവനഗൗഡ യത്‌നാല്‍ എന്നിവരാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി രംഗത്തുള്ളത്.

ഇതിനിടെ ജൂലൈ മൂന്നിന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ബിജെപി തിരുമാനിച്ചു. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സഭാ സമ്മേളനത്തിന്റെ കാലയളവ് മുഴുവന്‍ പുറത്ത് കുത്തിയിരിക്കും.

പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനമാകാത്തതിനാല്‍ പ്രതിഷേധത്തിന് യെദ്യൂരപ്പയായിരിക്കും നേതൃത്വം നല്‍കുക. നടപ്പാകാത്ത അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ട് വച്ച് കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി. ജൂലൈ ഏഴിനാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.