പത്തനംതിട്ട: പത്തനംതിട്ട പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെ കൊന്നു. രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു. ഒരു മാസത്തിനുശേഷം മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
നേരത്തെ ഈ മേഖലയിൽ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇപ്പോൾ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങൾ.
രാജന്റെ വീട്ടുമുറ്റത്തുനിന്നാണ് ആടുകളെ കടുവ പിടികൂടിയത്. രാജൻ വനം വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സ്ട്രൈക്കിംഗ് ഫോഴ്സ് അടക്കമുള്ള സേനയെ അവിടെ വിന്യസിച്ച് കടുവയെ തെരയാമെന്നും കൂട് സ്ഥാപിക്കാമെന്നുമാണ് റാന്നി ഡിഎഫ്ഒ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.