കുവൈറ്റ് വിമാനസർവീസുകൾ നിറുത്തി വയ്ക്കുന്നു

കുവൈറ്റ് വിമാനസർവീസുകൾ  നിറുത്തി വയ്ക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകളും 2020 ഡിസംബർ 21 തിങ്കളാഴ്ച രാത്രി 11:00 മണി മുതൽ 2021 ജനുവരി 1 വെള്ളിയാഴ്ച അവസാനം വരെ താൽക്കാലികമായി അടച്ചു. കര, കടൽ അതിർത്തികളും അടച്ചിട്ടുണ്ട്. ഷിപ്പിങ്ങിനെ വിലക്കിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.



ജനിത മാറ്റം  സംഭവിച്ച കോവിഡിന്റെ രണ്ടാം  വരവിൽ ലോകമെമ്പാടും ഉള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് . ഈ പുതിയ വൈറസ് വകഭേദം മറ്റുള്ളവയെ അപേക്ഷിച്ച് എളുപ്പത്തിൽ പടരുന്നതാണ് . പക്ഷേ ഇത് കൂടുതൽ മാരകമാണ് എന്നതിന് തെളിവുകളൊന്നുമില്ല. രണ്ട് ഡസനോളം മ്യൂട്ടേഷനുകൾ ആണ് ഈ വൈറസിന് സംഭവിച്ചിരിക്കുന്നത്. ഇതിൽ ചിലത് കോശങ്ങളെ അറ്റാച്ചുചെയ്യാനും ആക്രമിക്കാനും വൈറസ് ഉപയോഗിക്കുന്ന സ്പൈക്കി പ്രോട്ടീനിലാണ് .

നിലവിലെ വാക്സിനുകൾ ലക്ഷ്യമിടുന്നതും ആ സ്പൈക്കിൽ തന്നെയാണ്. അതിനാൽ തന്നെ പുതിയ വാക്സിനുകൾ ജനിതമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമാണോ എന്ന കാര്യം സംശയകരമാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.