കൊച്ചി: പുനര്‍ജ്ജനി പദ്ധതിയില്‍ ഇ.ഡി അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി നേരിടുന്ന ആക്ഷേപമാണ്. ഇതില്‍ ഒരു അവസാനമുണ്ടാകണം. ഇ.ഡി അന്വേഷണത്തില്‍ രാഷ്ട്രീയമില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയും പരിശോധിക്കുന്നതെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് പണം നല്‍കാത്ത നാണംകെട്ട സര്‍ക്കാരാണിത്. ഹെഡ്മാസ്റ്റര്‍മാര്‍ സ്വന്തം കൈയ്യില്‍ നിന്നാണ് പണം നല്‍കുന്നത്. അന്വേഷിച്ചാല്‍ സിപിഎമ്മിലെ പിഎച്ച്ഡി പ്രമുഖരെല്ലാം കുടുങ്ങും. എത്ര പേര്‍ കലിംഗ സര്‍ട്ടിഫിക്കറ്റുമായി കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് കൊതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ സിപിഎമ്മിന് കൊല്ലാന്‍ കഴിയാഞ്ഞിട്ടാണ്. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുക്കുമോ? മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായിരുന്ന ഒരാളാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. കൈതോലപ്പായില്‍ പണം പൊതിഞ്ഞ് കെട്ടുന്നതിനും സുധാകരനെ വധിക്കാനുള്ള ഗൂഢാലോചന അറിഞ്ഞതുമായ ആളാണ്. സിപിഎം പാളയത്തിലെ ഉന്നതനാണ് ശക്തിധരന്‍. വേറെ ആരുമല്ല ആരോപണം ഉന്നയിച്ചത്. സുധാകരനെ എന്തുവില കൊടുത്തും സംരക്ഷിക്കും. ചേര്‍ത്തുപിടിക്കുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.