മഹാരാജാസ് പോലെ ഒരു മികച്ച കോളജിനെ അപകീര്‍ത്തിപ്പെടുത്തി; വിദ്യയ്ക്കെതിരായ എതിര്‍ ഹര്‍ജി പുറത്ത്

മഹാരാജാസ് പോലെ ഒരു മികച്ച കോളജിനെ അപകീര്‍ത്തിപ്പെടുത്തി; വിദ്യയ്ക്കെതിരായ എതിര്‍ ഹര്‍ജി പുറത്ത്

കാസര്‍കോട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കി കരിന്തളം ഗവണ്‍മെന്റ് കോളജില്‍ ജോലി സമ്പാദിച്ച കേസില്‍ വിദ്യയ്ക്ക് എതിരായ എതിര്‍ ഹര്‍ജി പുറത്ത്. ഉന്നത വിദ്യാഭ്യാസമേഖലയെ കളങ്കപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളം മഹാരാജാസ് പോലുള്ള ഒരു മികച്ച കോളജിനെ അപകീര്‍ത്തിപ്പെടുത്തി. താത്കാലിക അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച് 2,78,250 രൂപ സമ്പാധിച്ചതിലൂടെ വിദ്യ സര്‍ക്കാരിനെ ചതിച്ചെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം വിദ്യയുടെ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൊസ്ദുര്‍ഗ് കോടതി അന്വേഷണ സംഘത്തോട് എതിര്‍ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഭീക്ഷണിപ്പെടുത്തിയോ മറ്റോ സാക്ഷികളെ സ്വാധീനിക്കും. അന്വേഷണത്തോട് സഹകരിക്കാന്‍ സാധ്യതയില്ല. ഇക്കാര്യങ്ങളാണ് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ രേഖ നല്‍കി ജോലി സമ്പാദിച്ച കേസില്‍ വിദ്യയ്ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.