മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ബത്തേരി: കലാപം കൊടുംപിരികൊള്ളുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, ബത്തേരി എക്യുമെനിക്കൽ ഫോറവും, മാനന്തവാടി രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ്, എ.കെ.സി.സി, മാതൃവേദി, വിൻസെന്റ് ഡി പോൾ എന്നീ സംഘടനകളും ചേർന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ നിന്ന് സ്വതന്ത്ര മൈതാനിയിലേക്ക് നടന്ന മാർച്ചിൽ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. ബൈബിൾ അപ്പസ്തൊലേറ്റ് ഡയറക്ടറും ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് ഡയറക്ടറുമായ ഫാ. ടോം ഓലിക്കരോട്ട് കത്തോലിക്കാസഭയുടെ പ്രതിഷേധം തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളും വംശഹത്യയും അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ഇടപെടണമെന്നും, മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ പുനരുദ്ധാരണത്തിനായി ക്രൈസ്തവർ ഒന്നിക്കുമെന്നും, ക്രൈസ്തവർ ഒരു രാഷ്ട്രീയ കക്ഷികളുടെയും അടിമകളല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, എ.കെ.സി.സി ബത്തേരി മേഖല പ്രസിഡൻ്റ് ജോൺസൺ തൊഴുത്തിങ്കൽ എന്നിവരും സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.