ബംഗ്ലാദേശ് പര്യടനം: മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം പിടിച്ചു

ബംഗ്ലാദേശ് പര്യടനം: മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം പിടിച്ചു

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട്ടുകാരിക്ക് സ്ഥാനം ലഭിച്ചത്.

ആദ്യമായാണ് ഒരു മലയാളി വനിതാ താരം ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച മിന്നു ഓള്‍ റൗണ്ടറാണ്.ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോര്‍ഡും മിന്നുവിനാണ്.

ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളാണുള്ളത്. ഇതിനൊപ്പം ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍മന്‍ പ്രീത് കൗറാണ് ഇരുടീമുകളുടെയും ക്യാപ്റ്റന്‍. ഈ മാസം ഒന്‍പതിന് മിര്‍പുരില്‍ ആദ്യ ട്വന്റി-20 മത്സരം നടക്കും.

ടീമിലെത്തുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച മിന്നുവിന് ഇതൊരു മികച്ച അവസരം ആയിരിക്കും. മിന്നു ഇടത് കൈ ബാറ്ററും സ്പിന്നറുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.