തിരുവനന്തപുരം: മഴ ശക്തമായതിനിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കാലവർഷം കനത്തെങ്കിലും ക്ലാസുകൾ തുടങ്ങാൻ തടസമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. സ്കൂളുകളിൽ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും പൂർത്തിയായി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 നാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനായത്. ഇത്തവണ നിശ്ചയിച്ച സമയത്ത് തന്നെ ക്ലാസുകൾ തുടങ്ങുന്നതിനാൽ കൂടുതൽ അധ്യയന ദിനങ്ങൾ ലഭിക്കും.
കനത്ത മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ വിദ്യാലയങ്ങൾക്ക് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.