ഫോർ വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കുടുംബവിസയുളളവർക്ക് മാത്രമായി പരിമിതപ്പെടുത്തി ഒമാന്‍

ഫോർ വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കുടുംബവിസയുളളവർക്ക് മാത്രമായി പരിമിതപ്പെടുത്തി ഒമാന്‍

മസ്കറ്റ്: ഫോർ വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കുടുംബവിസയുളളവർക്ക് മാത്രമായി പരിമിതപ്പെടുത്തി ഒമാന്‍. അനധികൃതമായി ടാക്സി സേവനം നടത്തുന്നതും ചരക്ക് നീക്കത്തിനായി അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതും തടയുകയെന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

വാഹനങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് ബോധ്യമായാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ പുതുക്കുന്നത് ഒമാന്‍ പോലീസ് തടയും. കുടുംബ വിസ സ്റ്റാറ്റസ് ഇല്ലാത്തതില്‍ വാഹനം രജിസ്ട്രേഷന്‍ നടത്താന്‍ പ്രവാസിക്ക് സാധിച്ചില്ലെന്നും ഒമാന്‍ ഒബ്സേർവർ റിപ്പോർട്ട് ചെയ്യുന്നു. ഒമാനില്‍ താമസിക്കുന്ന പ്രവാസിക്ക് അവരുടെ കുടുംബം രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോർ വീൽ വാഹനം സ്വന്തമാക്കാനാകൂവെന്ന് ഒമാന്‍ പോലീസും വിശദീകരിക്കുന്നു. കോം‌പാക്റ്റ്, മിനി, മിഡ്‌സൈസ് അല്ലെങ്കിൽ കൂപ്പെ ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചുള്ള പിക്കപ്പ് ട്രക്കുകൾ പ്രവാസികള്‍ക്ക് സ്വന്തം ഉടമസ്ഥതയില്‍ വാങ്ങാനാവില്ല.എന്നാല്‍ ജോലിസംബന്ധമായാണ് വാഹനങ്ങള്‍ വാങ്ങുന്നതെന്ന് രേഖകള്‍ സഹിതം തെളിയിക്കാന്‍ സാധിച്ചാല്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ വാഹനം രജിസ്ട്രേഷന്‍ നടത്താം.

മാനേജർമാർ, ടെക്‌നീഷ്യൻമാർ, എഞ്ചിനീയർമാർ, മറ്റ് സമാന തസ്തികകൾ തുടങ്ങിയ പ്രത്യേക പ്രൊഫഷണൽ റോളുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നിയമത്തില്‍ ഇളവുണ്ട്. ഒരു പ്രവാസി 4 വീല്‍ വാഹനങ്ങള്‍ അല്ലെങ്കിൽ പിക്കപ്പ് ട്രക്ക് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ, 35 റിയാലാണ് പിഴ. കുറ്റം ആവർത്തിച്ചാൽ, തുടർനടപടികൾക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റുമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.