രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി നാളെ

രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി നാളെ

അഹമ്മദാബാദ്: ക്രിമിനല്‍ മാനനഷ്ടക്കേസിലെ ശിക്ഷയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനില്‍ ഗുജറാത്ത് ഹൈക്കോടതി നാളെ വിധി പറയും.

സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുള്ളത്. വിധി സ്റ്റേ ചെയ്യുകയാണെങ്കില്‍ രാഹുലിന് ലോക്സഭാ അംഗത്വം തിരികെ ലഭിക്കും.

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേ 'എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു' എന്ന പരാമര്‍ശത്തിന് എതിരെ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.