റെക്കോർഡ് ലാഭത്തില്‍ ഖത്തർ എയ‍ർവേസ്

റെക്കോർഡ് ലാഭത്തില്‍ ഖത്തർ എയ‍ർവേസ്

ദോഹ: 2022-23 സാമ്പത്തിക വ‍ർഷത്തില്‍ റെക്കോ‍ർഡ് ലാഭം നേടി ഖത്തർ എയർവേസ്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്‍റാണ് ഖത്തർ എയർ വേസിന്‍റെ സാമ്പത്തിക ലാഭത്തിന് അടിത്തറയൊരുക്കിയത്. 2022-23 സാമ്പത്തികവർഷത്തിൽ 440 കോടി റിയാലാണ് ലാഭം രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 ശതമാനം വർധിച്ച് 7630 കോടി റിയാലായി ഉയർന്നു. 2022 ഫിഫ ലോകകപ്പില്‍ ഫിഫയുടെ ഔദ്യോഗിക പങ്കാളിയായിരുന്നു ഖത്തർ എയർവേസ്.

യാത്രാക്കാരില്‍ നിന്നുളള വരുമാനത്തിന് 100 ശതമാനമാണ് വർദ്ധന. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് വിമാനസർവ്വീസുകളുടെയും സീറ്റുകളുടെയും എണ്ണം 31 ശതമാനം വർദ്ധിച്ചിരുന്നു. ഖത്തർ എയർവേസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കഴിഞ്ഞ വർഷം 80 ശതമാനം സീറ്റുകളും വിറ്റഴിഞ്ഞുപോകുന്നത്.

സാമ്പത്തിക വർഷത്തെ കാലയളവില്‍ 3.17 കോടി യാത്രക്കാരാണ് വിവിധ സെക്ടറുകളില്‍ യാത്ര ചെയ്തത്. മുന്‍ വർഷത്തെ അപേക്ഷിച്ച് 71 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുളളത്. യാത്രാക്കാർക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്നതിനും മുന്‍പന്തിയിലാണ് ഖത്തർ എയർവേസ്. 2022-23 കാലയളവില്‍ 160 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഖത്തർ എയർ വേസ് സേവനം നടത്തിയത്. 2023 ലെ കണക്കു പ്രകാരം 260 വിമാനങ്ങളാണ് കമ്പനിയ്ക്കുളളത്. അടുത്തവർഷം 191 വിമാനങ്ങള്‍ക്കൂടി വാങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.