ഏറ്റവും സമാധാനമുള്ള രാജ്യം ഐസ് ലൻഡ്; ഓസ്ട്രേലിയ 22-ാം സ്ഥാനത്ത്, നൂറിൽ ഇടം പിടിക്കാതെ ഇന്ത്യയും അമേരിക്കയും

ഏറ്റവും സമാധാനമുള്ള രാജ്യം ഐസ് ലൻഡ്; ഓസ്ട്രേലിയ 22-ാം സ്ഥാനത്ത്, നൂറിൽ ഇടം പിടിക്കാതെ ഇന്ത്യയും അമേരിക്കയും

ലണ്ടന്‍: ലോകത്തില്‍ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ് ലൻഡിന്. ഇന്ത്യ 126 സ്ഥാനത്താണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പ്രസിദ്ധീകരിച്ച 2023-ലെ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് രാജ്യങ്ങളുടെ പട്ടികയുള്ളത്. സാമ്പത്തികം, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകള്‍ പങ്കുവെക്കുന്ന ഗ്ലോബല്‍ ഇന്‍ഡക്സ് ട്വിറ്ററിലൂടെയാണ് പട്ടിക പുറത്തുവിട്ടത്.

ആഗോള സമാധാന സൂചികയില്‍ ഡെന്മാര്‍ക്ക് രണ്ടാമതും അയര്‍ലന്‍ഡ് മൂന്നാമതുമാണ്. ന്യൂസിലന്‍ഡ് (4), ഓസ്ട്രിയ (5), സിംഗപ്പൂര്‍(6), പോര്‍ച്ചുഗല്‍ (7), സ്ലോവാനിയ (8), ജപ്പാന്‍ (9), സ്വിറ്റ്സര്‍ലാന്‍ഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങള്‍. ഓസ്‌ട്രേലിയ 22ാം സ്ഥാനത്താണുള്ളത്.

ഇന്ത്യയ്ക്കും താഴെയാണ് അമേരിക്കയുടെ സ്ഥാനം. ആയുധ ശേഖരത്തില്‍ മുന്നിലുള്ള അമേരിക്ക 131-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക 130-ാം സ്ഥാനത്തും ചൈന 80-ാം സഥാനത്തുമാണ്. പാകിസ്ഥാന്‍ -146, അഫ്ഗാന്‍ -163 എന്നീ സ്ഥാനങ്ങളിലാണ്. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ അഫ്ഗാനിസ്ഥാനാണ്.

വിവിധ സഹചര്യങ്ങള്‍ ഇഴകീറി പരിശോധിക്കുന്ന ഗ്ലോബല്‍ പീസ് ഇന്‍ഡസ്‌ക് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് 'സമാധാന രാജ്യം' എന്ന ലേബലിനായി പരിഗണിക്കുക. സാമൂഹിക, രാഷ്ട്രീയ സാഹചര്യം, ഭരണകാ പ്രാദേശികവും രാജ്യാന്തരവുമായ സംഘര്‍ഷങ്ങള്‍, കൊലപാതക നിരക്ക് സൈനികവിന്യാസം തുടങ്ങിയവയാണവ.

വിവിധ സാഹചര്യങ്ങള്‍ ഇഴകീറി പരിശോധിക്കുന്ന ഗ്ലോബല്‍ പീസ് ഇന്‍ഡസ്‌ക് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് 'സമാധാന രാജ്യം' എന്ന ലേബലിനായി പരിഗണിക്കുക. സാമൂഹിക, രാഷ്ട്രീയ സാഹചര്യം, ഭരണകൂട ഭീകരത, പ്രാദേശികവും രാജ്യാന്തരവുമായ സംഘര്‍ഷങ്ങള്‍, കൊലപാതക നിരക്ക് സൈനിക വിന്യാസം തുടങ്ങിയവയാണവ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.