തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകരുതെന്നും അദ്ദേഹം പരിഹാസിച്ചു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതാണ് ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നിലപാട്. ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനാണ് അവ്യക്തതയുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിവില്‍ കോഡ് വിഷയത്തില്‍ അഴിമതിക്കാരായ സിപിഐഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ല. നയരേഖ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സമസ്തയുടെ നിലപാട്. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചിട്ടുണ്ട്. സെമിനാര്‍ ഈ മാസം 15 ന് കോഴിക്കോടാണ് നടക്കുന്നത്.
ഏക സിവില്‍ കോഡിനെതിരായ സി.പി.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കണമോ എന്നതില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.