എസ് എം സി എ കുവൈറ്റ്‌ വി.തോമാശ്ലീഹായുടെ ദു:ക്റാനയും സഭാദിനവും ആഘോഷിച്ചു

എസ് എം സി എ കുവൈറ്റ്‌ വി.തോമാശ്ലീഹായുടെ ദു:ക്റാനയും സഭാദിനവും ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ദു:ക്റാന തിരുനാളും സഭാദിനവും സംയുക്തമായി ആഘോഷിച്ചു. ജൂലൈ 7 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടന്ന ആഘോഷപരിപാടികളിൽ കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ബിജു പറയന്നിലം മുഖ്യാതിഥി ആയിരുന്നു.

 അപ്പസ്തോലിക് വികാരിയാത്ത് ഓഫ് നോർത്തേൺ അറേബ്യ സീറോ മലബാർ സഭയുടെ എപ്പിസ്‌കോപ്പൽ വികാർ

  ഫാ. ജോണി ലോണീസ് മഴുവൻച്ചേരിൽ OFM Cap ഉദ്ഘാടനം നിർവഹിച്ചു. എസ്എംസി എപ്രസിഡന്റ്‌ സുനിൽ റാപ്പുഴ അധ്യക്ഷത വഹിക്കുകയും അബ്ബാസിയ ഏരിയ സെന്റ് ദാനിയേൽ കമ്പോനി ഇടവക അസിസ്റ്റന്റ് വികാരിയും സീറോ

 മലബാർ കാറ്റിക്കിസം ഡയറക്ടറുമായ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap, എസ് എം സി എ വിമൻസ് വിങ് പ്രസിഡന്റ്‌ ലിറ്റ്സി സെബാസ്റ്റ്യൻ, എസ് എം വൈ എം പ്രസിഡന്റ്‌ ജിജിൽ മാത്യു, ബാലദീപ്തി ട്രെഷറർ കുമാരി ബ്ലെസി മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

എസ് എം സി എ ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി സ്വാഗതവും ട്രഷറർ ജോർജ് തെക്കേൽ നന്ദിയും പറഞ്ഞു. സാൽമിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരിയും കുവൈറ്റ്‌ സീറോ മലബാർ കാറ്റിക്കിസം ഡയറക്ടറുമായ ഫാ. ജോൺസൻ നെടുമ്പുറത്തു് SDB സന്നിഹിതനായിരുന്നു. കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ്‌ ഓഡേറ്റിൽ, ആർട്സ് കൺവീനർ സന്തോഷ്‌ ജോസഫ്, സോഷ്യൽ കൺവീനർ സന്തോഷ്‌ കുര്യൻ, മീഡിയ ആക്ടിങ് കോഡിനേറ്റർ 

സി ഡി ബിജു എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കുട്ടികളും മുതിർന്നവരും അടക്കം 200 ൽ അധികം കലാകാരന്മാരും കലാകാരികളും വൈവിദ്ധ്യമാർന്ന കലാപരിപാടികളുമായി അരങ്ങു തകർത്തു. 

നേഹ ജയ്മോൻ, മിലിയ രാജേഷ് എന്നിവർ അവതാരകരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.