ജനീവ : ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ആശ്വാസ വാർത്തയുമായി ലോകാരോഗ്യ സംഘടന. കോവിഡ് -19 ബാധ മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ സാന്റാ ക്ലോസിനെ ബാധിക്കുമോ എന്ന ചിന്ത ആരെയെങ്കിലും അലട്ടുന്നുണ്ടെങ്കിൽ, അതിന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു . പ്രത്യേകമായി ഇറക്കിയ വാർത്താബുള്ളറ്റിനിൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സാന്റാ പൂർണ്ണ ആരോഗ്യവാനാണെന്നും രോഗപ്രതിരോധ ശേഷി ആർജ്ജിച്ചിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു . സാന്റ ഇപ്പോൾ നല്ല തിരക്കിലാണ് . എല്ലാ ലോകരാജ്യങ്ങളും സാന്റക്കുള്ള യാത്രാ നിയന്ത്രണങ്ങളിലും ക്വാറന്റൈൻ നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാൻ സാന്റ പര്യാപ്തനാണ്. വായുവിൽക്കൂടി സഞ്ചാരിക്കാനും ചിമ്മിനി വഴി ഇറങ്ങാനും കയറാനും സമ്മാനങ്ങൾ നിങ്ങളുടെ പക്കൽ എത്തിക്കാനും സാന്റക്ക് കഴിയും .
ലോകാരോഗ്യസംഘടന കുട്ടികൾക്കും ചില നിർദേശങ്ങൾ തരുന്നു. കുട്ടികൾ സാന്റയുമായും മറ്റുള്ളവരുമായും ശാരീരിക അകലം പാലിക്കണം . മാതാപിതാക്കളുടെ നിർദേശങ്ങൾ കൃത്യമായി ചെവിക്കൊള്ളണം . എല്ലാവർഷത്തെയും പോലെ ക്രിസ്മസ് ഈവിന്റെ അന്ന് നേരത്തെ തന്നെ ഉറങ്ങാൻ പോകണം. സാന്റ ലോകം മുഴുവൻ സഞ്ചരിക്കാനും മാത്രം ആരോഗ്യവാനാണ് എന്നും കുട്ടികൾ ആകുലപ്പെടേണ്ട ഒരു കാര്യവുമില്ല എന്നും കോവിഡ് 19 ടെക്നിക്കൽ ലീഡ് ആയ ഡോ മരിയ വാൻ കെർക്കോവ് ലോകമാകാമനമുള്ള കുട്ടികളെ അറിയിച്ചു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.