മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. ആംബുലന്‍സ്, പൊലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചു എന്നതാണ് രണ്ടു ഡ്രൈവര്‍മാര്‍ക്കെതിരെയുമുള്ള കേസ്.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവ് അശ്വകുമാറിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനം പുലമണ്‍ ജങ്ഷനില്‍ വച്ച് ആംബുലന്‍സില്‍ ഇടിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൊട്ടാരക്കര പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹനത്തിന് വഴിയൊരുക്കിയ ശൂരനാട് പൊലീസിന്റെ ജീപ്പും കൊല്ലം ഭാഗത്തുനിന്ന് പുനലൂര്‍ റോഡിലേക്ക് പ്രവേശിച്ച ആംബുലന്‍സുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.