അതിവേഗ തീവണ്ടി പാത: ഇ. ശ്രീധരന്റെ നിര്‍ദേശത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് സിപിഎം

അതിവേഗ തീവണ്ടി പാത: ഇ. ശ്രീധരന്റെ നിര്‍ദേശത്തില്‍ തിടുക്കത്തില്‍ തീരുമാനം  വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ഇ. ശ്രീധരന്‍ മുന്നോട്ടു വച്ച അതിവേഗ തീവണ്ടിപ്പാത പദ്ധതി സംബന്ധിച്ച് തിടുക്കത്തില്‍ തിരുമാനം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

എല്ലാ വശവും പരിശോധിച്ച ശേഷം മതി ശ്രീധരന്റെ നിര്‍ദേശങ്ങളില്‍ ചര്‍ച്ചയെന്നാണ് സിപിഎം നേതൃത്വത്തിന്റെ തിരുമാനം. അതിവേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് ഇ. ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിലെത്തി അദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് സെമി സ്പീഡ് റെയില്‍വേ എന്ന ആശയം അദേഹം കെ.വി തോമസിന് കൈമാറിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലെന്നും അത് കൊണ്ട് സെമി സ്പീഡ്, ഹൈ സ്പീഡ് റെയില്‍വേയാണ് കേരളത്തിന് വേണ്ടതെന്നുമാണ് ഇ. ശ്രീധരന്റെ അഭിപ്രായം. സില്‍വര്‍ ലൈനിലെ നിലവിലെ ഡിപിആര്‍ അപ്രായോഗികമാണ്. ഭൂഗര്‍ഭ-ആകാശ പാതയാണെങ്കില്‍ അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് ഇ. ശ്രീധരന്‍ വ്യക്തമാക്കുന്നത്.

കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ല. ആകാശപ്പാതയാണെങ്കില്‍ ഭൂമിയുടെ ഉപയോഗം വളരെ കുറച്ച് മാത്രമേ വരുന്നുളളു. എന്നാല്‍ ശ്രീധരന്റെ ബദല്‍ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.