സാമ്പത്തിക ക്രമക്കേട്: തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

സാമ്പത്തിക ക്രമക്കേട്:  തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് തോമസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തേ്ക്കാണ് സസ്‌പെന്‍ഷന്‍. നടപടിയുടെ ഭാഗമായി കര്‍ഷക സംഘം ഭാരവാഹിത്വത്തില്‍ നിന്നും ജോര്‍ജ് എം തോമസിനെ ഒഴിവാക്കി.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ശരി വെയ്ക്കുകയായിരുന്നു. അരക്കോടി രൂപ വിലവരുന്ന മിനി കൂപ്പര്‍ കാര്‍ വാങ്ങി വിവാദത്തിലായതിന് പിന്നാലെ എറണാകുളത്തെ സി.ഐ.ടി.യു നേതാവ് പി.കെ അനില്‍കുമാറിനെ സംഘടനാ ചുമതലകളില്‍ നിന്ന് അടുത്തയിടെ നീക്കിയിരുന്നു.

കൂടാതെ പാര്‍ട്ടി അംഗത്വവും റദ്ദാക്കി. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അനില്‍കുമാര്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.