യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയിലെ ചിലഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്ക് കിഴക്കന്‍ മേഖലകളില്‍ വൈകുന്നേരത്തോടെ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെളളിയാഴ്ച വൈകുന്നേരം അബുദബി അലൈന്‍, ദുബായ് അലൈന്‍ റോഡ് മേഖലകളില്‍ മഴ ലഭിച്ചിരുന്നു. അ​ലൈ​നി​ൽ അ​ൽ ഹി​യാ​ർ പ്ര​ദേ​ശ​ത്തും​ മ​ഴ ല​ഭി​ച്ചു.

അതേസമയം രാജ്യത്ത് വേനല്‍ ചൂട് കൂടുകയാണ്. വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലെ മ​സൈ​രി​യ​യി​ൽ 48.8 ഡി​ഗ്രി സെ​ല​ൽ​ഷ്യ​സാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അതിനിടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം അല‍ർജിയുള്‍പ്പടെയുളള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുളളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.