ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-8)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-8)

കസേരയിൽനിന്നും വിനീത് എഴുനേറ്റു..!
അലമാരയുടെ മുകളിൽ ഇരുന്നതായ ...,
സ്പടികത്തിന്റെ നീളൻ ചട്ടക്കൂട് എടുത്തു.!
സാവധാനം കസേരയിൽ ഇരിക്കുന്നു.!
ഓരോരുത്തരെയായി, പരിചയപ്പെടുത്തി..!
അവസാനം, കാലപ്പഴക്കത്താൽ ഭംഗി
നഷ്ടപ്പെട്ട, നളിനിയുടെ കല്യാണഫോട്ടോയും,
ഇടറുന്ന കണ്ഠത്താൽ.., പരിചയപ്പെടുത്തി...
'പേരറിയില്ല; പക്ഷേ അമ്മക്കറിയാം..'!
ലൈല തന്റെ കൈവശമുള്ളതായ.., ഇരട്ട-
വാലൻ ശേഷിപ്പിച്ചതായ അപ്പായുടെ
ഫോട്ടോയുമായി ഒത്തു നോക്കി..!
അക്ഷരാർത്ഥത്തിൽ.., ലൈല ഞെട്ടി..!
വിനീതാണേൽ, കണ്ണടച്ച് ധ്യാനിക്കുന്നു..!
'ഡോക്ടറിന്റേം.., ഈ ഫ്രെയിമുകളുടേം
ഫോട്ടോ, മൊബൈലിൽ എടുത്തോട്ടെ..?
'ഓ..അതിന് ഒരു പ്രശ്നോം ഇല്ലല്ലോ..'!
'മഹാരാജാസ് കോളേജിൽ, മലയാളവും..,
ജേർണലിസ്സവും പഠിപ്പിക്കുന്ന മാഷാണ്..;
പറയാൻ മറന്നുപോയതാ..; ഡോക്ടറുടെ..,
ജന്മനാളിനോട് അടുത്തടുപ്പിച്ച്, കുട്ടികൾ
സൂഷ്മഗവേഷണം നടത്തിക്കോളും..!'
'മാർഗ്ഗദർശിയായി, വല്ല അടയാളവും
കിട്ടിയാലേ.., അന്വേഷിക്കാമല്ലോ..'!
'ഏതായാലും ഡോക്ടറുടെ മൊബൈൽ
നമ്പര് തന്നേക്കുക..!'
'എപ്പോൾ.., എവിടെ.., എങ്ങനെയാണാവോ
ഉപകരിക്കുന്നതെന്ന് അറിയത്തില്ലല്ലോ...!
പിന്നെ..,ഏതെങ്കിലും മുഖ്യമായ സൂചന
കിട്ടിയാൽ.., എനിക്കുമാത്രമായി വിവരം
കൈമാറാൻ.., 'വിനീതേട്ടൻ' കനിയണം..'
നാമപത്രം കൈമാറി..!
അവൾ വാർഡിലേക്ക് മടങ്ങിപ്പോയി..!
പിറ്റേദിവസം.., ലൈല വീട്ടിലെത്തി..!
അനിയത്തികൾ ആഹ്ളാദിച്ച് ആർപ്പിട്ടു..!
'രണ്ടാഴചയോളം പരിപൂർണ്ണ വിശ്രമമാണ്
വൈദ്യര് നിർദ്ദേശിച്ചിരിക്കുന്നത്..! എങ്ങനെ
ആയിത്തീരുമോ ആവോ..?'
'മമ്മിയുടെ വക കഷായം തീർച്ചയാ..'
'മോളെന്തിനാ വൃഥാ വ്യാകുലപ്പെടുന്നേ....?
അതാണ് പ്രശ്നം.! തള്ളയെ ശാസിക്കാൻ
ഈ വീട്ടിൽ ആരുമില്ല..!! വിദ്യുഛക്തി
വകുപ്പിൽനിന്നും അദ്ദേഹം വിരമിച്ചു..!!!
ചതുരംഗം കളി ഗംഭീരമായി നടക്കുന്നു.!
തോൽക്കുന്ന ആളിന്റെ ചിലവിൽ അത്താഴം.
കളിയിൽ, വിജയിയെ നിശ്ചയിക്കുവാൻ
സാധിക്കുന്നില്ലെങ്കിൽ, മൂത്തമകൾ 'ലൈല',
നാണയം കമഴ്തി വിജയിയെ കണ്ടെത്തും..!
ആര് ജയിച്ചാലും, അപ്പാന്റെ കീശ ശരണം..!
മസ്സാലദോശയും..., പൊരിച്ച ചിക്കനും,
മറ്റു ചുറ്റുവട്ടങ്ങളുമായി, അന്തോണിച്ചന്റെ
കടയിലെ വിതരണക്കാരൻ പുറപ്പെട്ടതിന്റെ
അറിയിപ്പെത്തി.!
'..ബഹുത് അച്ചാ.., സബ് ഖുശ്...'!
മതിലിന്റെ പ്രവേശനവാതിൽ, ഇളയമകൾ
'മല്ലിക' തുറന്നിട്ടു..! ആഹാരവുമായി
വന്നയാൾ, മണിയടിച്ച് താഴെ കാത്തുനിന്നു..!
ജനാലയിലൂടെ നോക്കിയവർ ഞെട്ടി..!!!

--------------( തു ട രും )----------------------

മറ്റ് ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26