ബെംഗളൂരു: കർണാടകത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.എസ് - ബി.ജെ.പി. സഖ്യചർച്ചകൾ സജീവം. ജെ.ഡി.എസ് - ബി.ജെ.പി മുന്നണിയിലേക്ക് പോകുമെന്ന് വ്യക്തമാക്കുമ്പോൾ ഇടത് മുന്നണി വിട്ട് പോകില്ലെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. ബി.ജെ.പി. നേതൃത്വം ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാന മന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ചനടത്തി വരുകയാണ്. നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച്. ഡി ദേവഗൗഡ പറഞ്ഞു. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല.
അതേ സമയം ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. ദേശീയ തലത്തിലെ നീക്കം കേരളത്തിൽ ബാധിക്കില്ല. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. ബിജെപി സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. എൻഡിഎയ്ക്കൊപ്പം ചേരാനെടുത്ത തീരുമാനം പിൻവലിക്കാൻ ദേശീയ നേതൃത്വത്തിൽ സമർദ്ദം ചെലുത്തും. കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നിൽക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ജെ.ഡി.എസുമായി ബി.ജെ.പി. സഖ്യമുണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പ നേരത്തേ സൂചന നൽകിയിരുന്നു. ജെ.ഡി.എസും ബി.ജെ.പി.യും ഒരുമിച്ച് കോൺഗ്രസിനെതിരായ പ്രക്ഷോഭത്തിൽ മുന്നേറുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബി.ജെ.പി.യുമായി ധാരണയുണ്ടാക്കുമെന്ന് കുമാരസ്വാമിയും സൂചനനൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാഹചര്യം വരുമ്പോൾ തീരുമാനമെടുക്കുമെന്നാണ് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കും ജെ.ഡി.എസിനും ഒരുപോലെ തകർച്ച നേരിട്ടതിനെത്തുടർന്നാണ് ഇരുപാർട്ടികളും ഒരുമിച്ച് മുന്നേറുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.