കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ രാജ്യസഭയിലേക്ക്: തൃണമൂലില്‍ നിന്ന് ആറ് പേര്‍; കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടം

കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ രാജ്യസഭയിലേക്ക്: തൃണമൂലില്‍ നിന്ന് ആറ് പേര്‍; കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടം

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലെത്തും. ബിജെപിയുടെ അഞ്ച് പേരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് പേരുമാണ് എംപിമാരാവുക. അതേസമയം രാജ്യസഭയില്‍ ഒരു സീറ്റ് കൂടി നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ അംഗബലം 30 ആയി കുറഞ്ഞു.

ഒഴിവ് വന്ന സീറ്റുകളില്‍ ജൂലൈ 24 നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഗുജറാത്തില്‍ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ് ഝാല, പശ്ചിമ ബംഗാളില്‍ നിന്ന് ആനന്ദ് മഹാരാജ്, ഗോവയില്‍ നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് ജയശങ്കറിന് പുറമേ ബിജെപിയുടെ ജയം ഉറപ്പിച്ച സ്ഥാനാര്‍ഥികള്‍. രണ്ടാം തവണയാണ് എസ്. ജയശങ്കര്‍ രാജ്യസഭാംഗമാകുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഡെറിക് ഒബ്രിയാന്‍, സുഖേന്ദു ശേഖര്‍ റോയ്, ദോള സെന്‍, സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരും തിരഞ്ഞെടുക്കപ്പെടും.

ജൂലൈ 24 മുതല്‍ രാജ്യസഭയില്‍ ഏഴ് സീറ്റുകള്‍ കൂടി ഒഴിവ് വരും. ജമ്മു കശ്മീരിന്റെ നാല് സീറ്റും ഉത്തര്‍പ്രദേശിന്റെ ഒരു സീറ്റും രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന രണ്ട് സീറ്റുകളിലുമാണ് ഒഴിവ്. ഇതോടെ ആകെ രാജ്യസഭാ സീറ്റുകളുടെ എണ്ണം 238 ആകുകയും കേവല ഭൂപരിക്ഷത്തിന് 120 സീറ്റുകള്‍ എന്ന നിലയുണ്ടാകുകയും ചെയ്യും.

93 സീറ്റുകള്‍ സ്വന്തമായുള്ള ബിജെപിക്ക് സഖ്യകക്ഷികളെ കൂടി ഒപ്പം ചേര്‍ത്താല്‍ 105 സീറ്റ് ലഭിക്കും. നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് എംപിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. ഇതോടെ 112 പേരുടെ പിന്തുണ ലഭിക്കുന്ന ബിജെപിക്ക് കേവലം ഭൂപിക്ഷത്തിന് എട്ട് പേരുടെ പിന്തുണ കൂടി കണ്ടെത്തേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.