വിശ്രമത്തിനായി സമയം മാറ്റി വയ്ക്കാത്ത നേതാവ്; എന്നും ജനങ്ങള്‍ക്കിടയില്‍

വിശ്രമത്തിനായി സമയം മാറ്റി വയ്ക്കാത്ത നേതാവ്; എന്നും ജനങ്ങള്‍ക്കിടയില്‍

കൊച്ചി: ഔദ്യോഗിക ജീവിതത്തില്‍ വിശ്രമത്തിനായി സമയം മാറ്റി വയ്ക്കാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. തനിച്ചൊന്നു കാണാന്‍ കിട്ടില്ലെന്നാണ് അദേഹത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി

ആര്‍ക്കെങ്കിലും സ്വകാര്യമായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ചു മാത്രമേ പറ്റൂ. ഈ ജന സമ്മതിക്ക് അദേഹത്തെ തേടിയെത്തിയ പുരസ്‌കാരങ്ങളും നിരവധി.

വിഖ്യാതമായ ജന സമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ 2013 ലെ ഐക്യരാഷ്ട്ര സഭയുടെ പൊതുസേവന അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചു. 2013 ജൂണ്‍ 27 ന് ബഹ്റിനിലെ മനാമയില്‍ വെച്ച് യു.എന്‍ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹോങ്ബോയാണ് അവാര്‍ഡ് സമ്മാനിച്ചത് .

''ട്രാന്‍സ്ഫോര്‍മേറ്റീവ് ഇ-ഗവണ്‍മെന്റും ഇന്നൊവേഷനും: എല്ലാവര്‍ക്കും മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കല്‍'' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു അവാര്‍ഡ്.

സമാനതകളില്ലാത്ത ബന്ധമാണ് ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളി നിയോജക മണ്ഡലവും തമ്മിലുള്ളത്. 1970 മുതലിങ്ങോട്ട് ഇന്നേ വരെ പുതുപ്പള്ളിക്കാര്‍ക്ക് വേറൊരു എംഎല്‍എ ഉണ്ടായിട്ടില്ല. കഴിഞ്ഞ 53 വര്‍ഷമായി കുഞ്ഞൂഞ്ഞ് മാത്രമാണ് അവരുടെ എംഎല്‍.എ. 13 തവണയാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭയിലേക്കല്ലാതെ മറ്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിട്ടുമില്ല. മത്സരിച്ച വര്‍ഷം, എതിരാളികള്‍, ഭൂരിപക്ഷം എന്ന ക്രമത്തില്‍.

1970 ഇ.എം ജോര്‍ജ് (സിപിഎം) 7,288
1977 പി.സി ചെറിയാന്‍ (ബിഎല്‍ഡി) 15,910
1980 എം.ആര്‍.ജി പണിക്കര്‍ (എന്‍ഡിപി) 13,659
1982 തോമസ് രാജന്‍ (ഐസിഎസ്) 15,983
1987 വി.എന്‍ വാസവന്‍ (സിപിഎം) 9,164
1991 വി.എന്‍ വാസവന്‍ (സിപിഎം) 13,811
1996 റെജി സഖറിയ (സിപിഎം) 10,155
2001 ചെറിയാന്‍ ഫിലിപ്പ് (സിപിഎം) 12,575
2006 സിന്ധു ജോയ് (സിപിഎം) 19,863
2011 സുജ സൂസന്‍ ജോര്‍ജ് (സിപിഎം) 33,255
2016 ജെയ്ക് സി. തോമസ് (സിപിഎം)) 27,092
2021 ജെയ്ക് സി. തോമസ് (സിപിഎം)) 9,044.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.