ഗുജറാത്ത് കലാപം:ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഗുജറാത്ത് കലാപം:ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തിന് വ്യാജ തെളിവുകളുണ്ടാക്കിയെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

ഹര്‍ജിക്കാരിയായ ടീസ്റ്റ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടീസ്റ്റ സെതല്‍വാദിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും സുപ്രീം കോടതി അറിയിച്ചു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ടീസ്റ്റ ശ്രമിച്ചാല്‍ ഗുജറാത്ത് പൊലീസിന് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു.

ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 നാണ് സെതല്‍വാദിനെ കസ്റ്റഡിയിലെടുത്തത്. ഗോധ്രാ കലാപ സമയത്ത് നിരപരാധികളെ കുടുക്കാന്‍ വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചുവെന്ന അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.