ഉത്തരാഖണ്ഡില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 16 മരണം; പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്  16 മരണം; പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥനടക്കം 16 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചമോലി ജില്ലയിലെ അളകനന്ദ നദിക്കരയിലെ നമാമി ഗംഗേ പ്രോജക്ട് സൈറ്റില്‍ ഇന്ന് രാവിരെ 11.35 ഓടെയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ഹോംഗാര്‍ഡുകളുമുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസിലേക്ക് എത്തിച്ചിട്ടുണ്ട്. മറ്റ് അഞ്ചുപേരെ ഗോപേശ്വറിലെ ആശുപത്രിയിലെത്തിക്കും.

സംഭവം വളരെ വേദനാജനകമാണെന്നും മരണമടഞ്ഞവരുടെ ആത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. സംഭവത്തില്‍ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.