ഏറ്റുമാനൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ (17) ആണ് മരിച്ചത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ജാക്സന്റെ അമ്മ റാണി അമേരിക്കയിൽ നഴ്സാണ്. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നീ സഹോദരങ്ങളും ഉണ്ട്.
1992 ൽ ആണ് സണ്ണി യുഎസിലേക്ക് കുടിയേറിയത്. ഇപ്പോൾ കുടുംബസമേതം അവിടെയാണ് താമസം. 2019 ൽ ആണ് ഏറ്റവുമൊടുവിൽ നാട്ടിലെത്തിയത്.
സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്ന് കൈപ്പുഴയിലുള്ള സണ്ണിയുടെ സഹോദരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.