ദുബായിൽ വിമാനമിറങ്ങുന്നതിന് നിയന്ത്രണം

ദുബായിൽ വിമാനമിറങ്ങുന്നതിന് നിയന്ത്രണം

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രാ നിയന്ത്രണം. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയ‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനസർവ്വീസുകളാണ് ഷാ‍ർജ, റാസല്‍ ഖൈമ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുമെത്തുന്ന വിമാനങ്ങള്‍ക്ക് ഇത് ബാധകമാണ്. ഈ വിമാനങ്ങള്‍ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽ ഖൈമ വിമാനത്താവങ്ങളിലായിരിക്കുമെന്നാണ് അറിയിപ്പ്.

എന്തുകൊണ്ടാണ് നിയന്ത്രണമെന്നോ എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്നതോ വ്യക്തമാക്കിയിട്ടില്ല. യാത്ര ചെയ്യുന്നതിന് മുന്‍പായി എയർലൈന്‍ കമ്പനികളുമായോ ട്രാവല്‍ ഏജന്‍സികളുമായോ ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് വിവിധ വിമാനകമ്പനികള്‍ യാത്രാക്കാർക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.