'ടെറര്‍ ഗ്രാം': ടെലഗ്രാം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് ഭീകരപ്രവര്‍ത്തകര്‍

'ടെറര്‍ ഗ്രാം': ടെലഗ്രാം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് ഭീകരപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ടെലഗ്രാം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് ഭീകരപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവരുടെ ഐഡന്റിറ്റി അജ്ഞാതമായി സൂക്ഷിക്കുന്ന മെസേജിങ് സംവിധാനമാണ് ടെലഗ്രാം.

കഴിഞ്ഞ ദിവസം എന്‍.ഐഎയുടെ പിടിയിലായ ഭീകര പ്രവര്‍ത്തകര്‍ ടെലഗ്രാമില്‍ 'പെറ്റ് ലവേഴ്‌സ്'എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയാണ് കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ, താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനങ്ങള്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനും ധനസമാഹരണത്തിനും ദുരുപയോഗം ചെയ്യുന്നുണ്ട്. 2015ല്‍ പാരീസില്‍ 130ഓളം പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണം ടെലഗ്രാമിലൂടെ സന്ദേശങ്ങള്‍ പങ്കുവച്ചായിരുന്നു ചെയ്തത്. ഇതോടെ 'ടെറര്‍ ഗ്രാം' എന്ന ദുഷ്‌പേരും ഇതിന് കിട്ടി.

ഫോണില്‍ കോണ്‍ടാക്ട് സേവ് ചെയ്ത ആളിനോട് മാത്രമല്ല, ആരോടും ചാറ്റ് ചെയ്യാന്‍ സാധിക്കും. ടെലഗ്രാമിലെ ചാറ്റ്,സീക്രട്ട് ചാറ്റ്, ചാനല്‍, ഗ്രൂപ്പ് ചാറ്റ്, ബോട്ട് തുടങ്ങിയ സേവനങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കോഡ് ഭാഷകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. രണ്ട് ഭാഷകള്‍ ഇടകലര്‍ത്തിയും ഇമോജികളിലൂടെയും സന്ദേശങ്ങള്‍ അയയ്ക്കും. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളിലേക്ക് നേരിട്ട് എത്താന്‍ പറ്റില്ല.

ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ കുറിച്ചു വിവരങ്ങള്‍ തേടി ടെലഗ്രാം ഗ്രൂപ്പില്‍ കയറുന്നവര്‍ അപരിചിതങ്ങളായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഭീകരവാദ ഗ്രൂപ്പുകളില്‍ വരെ എത്തിപ്പെടാനും സാധ്യതയുണ്ട്. മാത്രമല്ല പല പോണ്‍ വീഡിയോകളും ഡാര്‍ക്ക് വെബ് സൈറ്റുകളില്‍ എത്തുന്നതിന് മുമ്പേ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്താറുണ്ട്. നിയമവിരുദ്ധമായ ആപ്പുകളും സിനിമകളും സോഫ്റ്റവെയറുകളും ഡൗണ്‍ലോഡ് ചെയ്യാനും ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.