മെൽബൺ: യുവാക്കളുടെ മാനസികാരോഗ്യം വർധിപ്പിക്കാനുള്ള പണം കണ്ടെത്താനായി ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ 8,000 കിലോമീറ്റർ ഒറ്റക്ക് തുഴഞ്ഞ് യാത്ര നടത്തുകയാണ് പെർത്ത് സ്വദേശി റോബ് ബാർട്ടൺ. ഓസ്‌ട്രേലിയയിലെ പെർത്തിന് സമീപത്തു നിന്ന് ആഫ്രിക്കയിലേക്ക് പുറപ്പെട്ട ബാർട്ടൺന്റെ യാത്ര ഇതിനോടകം യാത്ര 86 ദിവസം പിന്നിട്ടു.
ഒരു ഗിന്നസ് റെക്കോർഡിനുവേണ്ടിയല്ല ഇത്തരമൊരു സാഹസിക യാത്ര നടത്തുന്നത്. രണ്ടര വർഷം മുമ്പ് എന്റെ മകൾ ജെസീക്കക്ക് സംഭവിച്ച ഒരു വിപത്താണ് ഈ യാത്രക്കുള്ള പ്രചോദനം. ഒരു ദിവസം വീട്ടിലെത്തിയ അവൾ ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ചു. അതിനു പിന്നാലെ കുറെ നാളത്തേക്ക് അവളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് അവൾ തങ്ങളോടൊപ്പം എല്ലാ പ്രവൃത്തികളിലും ഊർജസ്വലയായുണ്ട്.
യുവാക്കളുടെ മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ആ സമയം ഉണ്ടായി. യുവാക്കളുടെ മാനസികാരോഗ്യത്തിനായി ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യമാണ് 8,000 കിലോമീറ്റർ നീളുന്ന യാത്രക്കുള്ള ഊർജ്ജം. ഇതിനോടകം 100,000 ഡോളർ സമാഹരിച്ചെന്നും ബാർട്ടൺ പറഞ്ഞു.
ഒരു രക്ഷിതാവും ആ വേദനയിലൂടെ കടന്നുപോകുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഇപ്പോൾ മകൾ വളരെ ധീരയാണെന്നും മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബാർട്ടൺ പറഞ്ഞു. ജെസ് ഇപ്പോൾ അവിശ്വസനീയമാംവിധം ധൈര്യശാലിയാണ്. കാരണം അവളുടെ കഥ പങ്കിടുന്നതിലൂടെ, മറ്റുള്ളവർക്ക് മാനസികാരോഗ്യത്തെക്കുറിച്ച് പഠിക്കാനും അവരുടെ സമപ്രായക്കാരെ സഹായിക്കാനും അവസരമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞെന്നും ബാർട്ടൺ കൂട്ടിച്ചേർത്തു.
ഏപ്രിലിൽ പെർത്തിന് സമീപമുള്ള കർണാവനിൽ നിന്നാണ് ബാർട്ടൺ യാത്ര ആരംഭിച്ചത്. 8,000 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം ആറ് മാസം സമയമെടുക്കും. കഴിഞ്ഞ ആഴ്‌ച യാത്ര വെല്ലുവിളിയായിരുന്നു. 54 മണിക്കൂറിനുള്ളിൽ ആകെ ഉറങ്ങിയത് നാല് മണിക്കൂർ മാത്രമാണ്. 50 മണിക്കൂർ തുഴയലായിരുന്നു. ശാരീരികമായും തകർന്നു. ശരീരത്തിൽ പല വ്രണങ്ങൾ രൂപപ്പെടുകയും അത് വേദന സൃഷ്ടിക്കുകയും ചെയ്തെന്ന് ബാർട്ടൺ പറഞ്ഞു.
സാൻസിബാറിൽ നിന്ന് ടാൻസാനിയയിലേക്ക് കടക്കുമ്പോൾ കാറ്റ് ദിശ മാറി. പകുതി ദൂരം കാറ്റ് പടിഞ്ഞാറോട്ട് പോയി. വടക്കോട്ട് അൽപ്പദുരം തുഴഞ്ഞുപോയി കാറ്റുമാറുന്നതു വരെ അവിടെ കാത്തിരുന്നു. ഉണങ്ങിയ ഭക്ഷണങ്ങളാണ് യാത്രക്കിടയിൽ കഴിക്കുന്നത്. മൗറീഷ്യസിൽ നിന്നുള്ള ചില കോസ്റ്റ് ഗാർഡുകൾ കുറച്ച് ഭക്ഷണം വാഗ്ദാനം ചെയ്തെങ്കിലും ഞാൻ അത് നിരസിച്ചു. സെപ്റ്റംബർ മാസത്തോടെ ആഫ്രിക്കയിലെത്താമെന്ന പദ്ധതിയിലാണ് ബർട്ടണിന്റെ യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.