ഹൂസ്റ്റണ്‍: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ. കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രത്യേകിച്ച് ആരുമില്ലാത്തവര്‍ക്ക് വേണ്ടി.
കേരളത്തിന്റെ വികസനത്തിലും കരുതലിലും വേറിട്ട ഒരു നേതൃത്വവുമായിരുന്നു. ഒരു വലിയ ദേശബോധം മനുഷ്യരുടെ ഇടയില്‍ പ്രതിഷ്ഠിച്ച ബഹുമാന്യനായ ഈ ജനപ്രതിനിധി അനേകരുടെ ഹൃദയങ്ങളില്‍ എന്നും എക്കാലവും വസിക്കും എന്നത് യാഥാര്‍ത്ഥ്യമാണെന്നും കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കണ്‍വന്‍ഷന്‍ ഉദ്ഘാടന വേളയില്‍ കുടുംബങ്ങളുടെ കൂടി വരവില്‍ സഭാധ്യക്ഷന്‍ എന്ന് നിലയില്‍ തനിക്കുള്ള സന്തോഷം കര്‍ദിനാള്‍ പ്രകടിപ്പിച്ചു. ഈ ദിവസങ്ങള്‍ കൂട്ടായ്മയുടെ ദിനങ്ങള്‍ ആയി മാറട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു.
കൊവിഡിന് ശേഷമുള്ള ഈ കൂടിവരവ് സന്തോഷത്തിന്റെയാണെന്ന് എപ്പാര്‍ക്കിയുടെ അധ്യക്ഷന്‍ മാര്‍ സ്റ്റെഫാനോസ് ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26