ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അമേരിക്ക

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗതി രൂപപ്പെടുത്തുന്നതിന് അമേരിക്കയും ഇന്ത്യയെപ്പോലുള്ള സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായ ആരതി പ്രഭാകര്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും പൊതുനന്മയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി ഐടി കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആഗോള സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ ജീവിതത്തെ ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട്, എഐയുടെ സാധ്യത കൂടുതല്‍ രൂപപ്പെടുത്തുന്നതിന് സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

കൂടാതെ, കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത ചര്‍ച്ച ചെയ്തിരുന്നതായി ആരതി പ്രഭാകര്‍ വെളിപ്പെടുത്തി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷിതവും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരവുമാക്കാന്‍ സഹായിക്കുന്ന നിര്‍ണായക ഘട്ടങ്ങള്‍ മറികടക്കാന്‍ ടെക് വ്യവസായത്തെ ഒരുമിച്ച് കൊണ്ടു വരുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം ബ്ലോഗിലൂടെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.