തുര്‍ക്കിയില്‍ 99 ടണ്‍ സ്വര്‍ണം അടങ്ങിയ വന്‍ സ്വര്‍ണ ഖനി കണ്ടെത്തി!

തുര്‍ക്കിയില്‍ 99 ടണ്‍ സ്വര്‍ണം അടങ്ങിയ  വന്‍ സ്വര്‍ണ ഖനി കണ്ടെത്തി!

അങ്കാറ: സ്വര്‍ണ പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത്. 99 ടണ്‍ സ്വര്‍ണം അടങ്ങിയ വന്‍ സ്വര്‍ണ ഖനി തുര്‍ക്കിയില്‍ കണ്ടെത്തി! സ്വര്‍ണ ശേഖരം 44,000 കോടി രൂപ വില മതിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ വിലമതിക്കുന്നതാണ് ഖനി.

മധ്യ പടിഞ്ഞാറന്‍ പ്രദേശമായ സൊഗൂട്ടില്‍ ഗുബെര്‍ട്ടാസ് എന്ന രാസവള കമ്പനിയാണ് സ്വര്‍ണ ഖനി കണ്ടെത്തിയതെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ സോഗൂട്ടിലാണ് നിക്ഷേപം കണ്ടെത്തിയത്.

സ്വര്‍ണഖനി കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നതോടെ തുര്‍ക്കിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബോര്‍സ ഇസ്താംബൂളിലെ ഗുബര്‍ട്ടാസിന്റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു. ആദ്യത്തെ എക്സ്ട്രാക്ഷന്‍ രണ്ട് വര്‍ഷമെടുക്കുമെന്നും ഇത് തുര്‍ക്കിയുടെ സമ്പദ്വ്യവസ്ഥ വര്‍ദ്ധിപ്പിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.