ചാന്ദ്‌നിയുടെ കൊലപാതകം: ദാരുണ സംഭവമെന്ന് മന്ത്രി പി. രാജീവ്; ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

ചാന്ദ്‌നിയുടെ കൊലപാതകം: ദാരുണ സംഭവമെന്ന് മന്ത്രി പി. രാജീവ്; ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കൊച്ചി: ചാന്ദ്‌നിയുടെ കൊലപാതകം ദാരുണ സംഭവമെന്നും എന്താണ് പ്രതിയുടെ ലക്ഷ്യമെന്നത് തിരിച്ചറിയണമെന്നും മന്ത്രി പി. രാജീവ്. പ്രതിയെ വേഗത്തില്‍ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം

ഇത് വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പ്രതികരിച്ചു. കുട്ടിയെ തിരിച്ച് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ പ്രതി അഷ്ഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാല്‍ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.

പ്രതി അഷ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്നും കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നും പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.