തിരുവനന്തപുരം: പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ, കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാറയുടെ മുകളിൽ കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ കാല് വഴുതി പുഴയിൽ വീഴുകയായിരുന്നു. തിരുവനന്തപുരം പള്ളിക്കൽ പുഴയിലാണ് ദമ്പതികൾ വീണത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇവർക്കൊപ്പം ബന്ധുവായ അൻസിൽ എന്ന യുവാവും പുഴയിൽ വീണിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടനെ അൻസിലിനെ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സും വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവലാണ് ദമ്പതിളുടെ മൃതദേഹം കണ്ടെത്തിയത്.
അഞ്ച് ദിവസം മുമ്പാണ് സിദ്ദിഖും നൗഫിയും വിവാഹിതരായത്. പള്ളിക്കലിലുള്ള ബന്ധുവായ അൻസിലിൻ്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു നവദമ്പതികൾ. ബന്ധുക്കൾക്കൊപ്പം പുഴവക്കിലെത്തിയ നൗഫിയും സിദ്ദിഖും ബന്ധുവായ അൻസിലും പാറക്കൂട്ടത്തിന് മുകളിൽ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. അതിനിടയിലാണ് കാലുവഴുതി പുഴയിൽ വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.