159 അന്യസംസ്ഥാന തൊഴിലാളികള്‍ കൊലക്കേസ് പ്രതികള്‍
തിരുവനന്തപുരം: സാക്ഷരതയാല്‍ സമ്പന്നമായ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 214 കുട്ടികള്‍ കേരളത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളാ പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016 മുതല്‍ 2023 മെയ് വരെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്ന അക്രമങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകക്കേസുകളില്‍ 118 കേസുകളിലായി 159 ഇതര സംസ്ഥാനത്തൊഴിലാളികളാണ് പ്രതികളായത്.
2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. 2021 ലെ ആസൂത്രണ ബോര്‍ഡ് കണക്കില്‍ പറയുന്നത് 34 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്.
പാറശാല മുതല്‍ മഞ്ചേശ്വരം വരെ കേരളത്തില്‍ 'അതിഥികളായെത്തി' താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സാമൂഹ്യ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 മുതല്‍ 2022 വരെ സംസ്ഥാനത്ത് നടന്ന 118 കൊലപാതകക്കേസുകളില്‍ 159 ഇതര സംസ്ഥാനത്തൊഴിലാളികളാണ് പ്രതികളായത്. സംസ്ഥാനത്ത് എത്തുന്ന ഇതര ഭാഷാ തൊഴിലാളികളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനും കാര്യമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. പൊലീസ് സ്റ്റേഷനുകളില്‍ മൈഗ്രന്റ് ലേബര്‍ രജിസ്റ്റര്‍ ഉണ്ടെന്ന് പറയുമ്പോഴും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
കേരളത്തില്‍ എറണാകുളം ജില്ലയിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധികം താമസിക്കുന്നത്. ഇവരില്‍ ബംഗ്ലാദേശികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. 2016 ലാണ് പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം മൂലം നിയമ വിദ്യര്‍ത്ഥിനി കൊല്ലപ്പെട്ടത്. ഇതേ പെരുമ്പാവൂര്‍ തന്നെയാണ് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബായി പ്രവര്‍ത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി സ്ഥിര താമസമാക്കുന്ന പലരും കൊടും കുറ്റവാളികളാണെന്നും പുറത്ത് വരുന്ന പല കേസുകളും സൂചിപ്പിക്കുന്നു. പലരും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്തുന്നതെന്ന്. കുറ്റവാളികള്‍ക്കും ലഹരി മാഫിയകള്‍ക്കും സ്വസ്ഥമായി തങ്ങാനുള്ള നാടായി കേരളം മാറുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടി വരുന്നവരുടെ യാഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ കര്‍ശനമായ നിയമ സംവിധാനം സംസ്ഥാനം സ്വീകരിക്കണം.
കേരളത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍
വര്‍ഷം എണ്ണം
2016 - 33
2017- 28
2018- 28
2019 - 25
2020- 29
2021- 41
2022- 23
2023 -മെയ് വരെ 7
കോവിഡ് വ്യാപനത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയെങ്കിലും നല്ലൊരു പങ്കും തിരിച്ചെത്തി. ഒട്ടേറെ പുതിയ തൊഴിലാളികളും ചേക്കേറിയതിനാല്‍ അംഗസംഖ്യ കൂടിയിരിക്കാമെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.