കൂദാശകളിലൂടെ വളര്‍ച്ചയുടെ പാതയില്‍ സിംഗപ്പൂര്‍ സീറോ മലബാര്‍ സഭ

കൂദാശകളിലൂടെ വളര്‍ച്ചയുടെ പാതയില്‍ സിംഗപ്പൂര്‍ സീറോ മലബാര്‍ സഭ

സിംഗപ്പൂര്‍: സീറോ മലബാര്‍ സഭയുടെ സിംഗപ്പൂര്‍ കൂടായ്മയുടെ സെന്റ് തോമസ് കാറ്റക്കിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി.ഒന്‍പത് കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയും മൂന്ന് കുട്ടികള്‍ക്ക് സ്ഥൈര്യലേപന കൂദാശയും നല്‍കി.

ഈ മാസം 29 ന് ക്ലെമന്റി ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ സിറോ മലബാര്‍ സഭ ചാപ്ലൈന്‍മാരായ ഫാ.മേജോ മരോട്ടിക്കലിന്റേയും ഫാ. മാത്യു പിണകാട്ടിന്റെയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

സിറോ മലബാര്‍ സഭയുടെ തനത് പാരമ്പര്യത്തിലും വിശ്വാസത്തിലും ആയിരുന്നു ചടങ്ങുകള്‍ ക്രമീകരിച്ചത്. വിനീതാ കളത്തില്‍ തോമസ്, ഡോ.റോയ് ജോസഫ്, ടോണി ഡോമിനിക്ക്, അഭിലാഷ് ജോര്‍ജ്, വര്‍ഗീസ് വടക്കന്‍, ട്രീസ ജോജോ കൊടിയന്‍, ജിമ്മി മാനുവേല്‍, സന്തോഷ് സണ്ണി, ടോമി ജോസഫ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു. ചടങ്ങില്‍ മാതാപിതാക്കളും വിശ്വാസികളും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26