പിഴ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ വാഹന ഇന്‍ഷ്വറന്‍സ് പുതുക്കാനാവില്ല; കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് ആന്റണി രാജു

പിഴ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ വാഹന ഇന്‍ഷ്വറന്‍സ് പുതുക്കാനാവില്ല; കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷ്വറന്‍സ് പുതുക്കി നല്‍കും. ഇതിനായി ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2022 ജൂലൈയില്‍ റോഡ് അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3992 ആണ്. 2023 ജൂലൈയില്‍ റോഡ് അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3319 ആയി കുറഞ്ഞു. ജൂണ്‍ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ 32,42,277 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയെന്നും മന്ത്രി പറഞ്ഞു. കൂടാതെ അന്യ സംസ്ഥാനങ്ങലില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എഐ ക്യാമറ ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഐപികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണ്. 19 എംഎല്‍ എമാരുടെ വാഹനങ്ങള്‍ക്കും 10 എം പിമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ നിയമലംഘനം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.