ജി-20 വെർച്വൽ ഉച്ചകോടി നവംബറിൽ : സൗദി അദ്ധ്യക്ഷത വഹിക്കും

ജി-20 വെർച്വൽ ഉച്ചകോടി നവംബറിൽ : സൗദി അദ്ധ്യക്ഷത വഹിക്കും

ദുബായ്  : ഈ വർഷം ജി-20 രാജ്യങ്ങളുടെ സമ്മേളനം നവംബറിൽ നടക്കുമെന്ന് സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു.ജി-20 ഉച്ചകോടി പകർച്ചവ്യാധിക്ക് മുൻപ് റിയാദിൽ വച്ച് നടത്തുവാൻ ആതിഥേയ രാജ്യമായ സൗദി പദ്ധതി ഇട്ടിരുന്നു , പക്ഷേ കോവിഡ് പശ്ചാത്തലത്തിൽ ഉച്ചകോടി വെർച്വൽ ആക്കേണ്ടിവന്നു. 

നവംബർ 21,22 തീയതികളിൽ നടക്കുന്ന വെർച്വൽ ഉച്ചകോടിയിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന ജി -20 കൂട്ടായ്മ ,വാക്സിനുകൾ ഉൽ‌പാദിപ്പിക്കുന്നതിനും ചികിത്സാ രീതികൾ ലഭ്യമാക്കുന്നതിനും 21 ബില്യൺ ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ടെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു. 

എന്നിരുന്നാലും, ജി -20 രാജ്യങ്ങൾ കോവിഡ് വൈറസിനെതിരെയും അതിന്റെ സാമ്പത്തിക പ്രത്യാഘാതത്തിനെതിരെയും യോജിച്ചു നടപടി സ്വീകരിക്കുന്നില്ലെന്ന് വിമർശിക്കപ്പെടുന്നു. യുഎസ്, ചൈന, റഷ്യ എന്നിവർ സംയുക്തമായി ഒരു വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള പരിശ്രമത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് .

ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന സൗദിക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തു എത്തിയിട്ടുണ്ട് .ഖഷോഗജിയുടെ കൊലപാതകം, രാജ്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ , സാമൂഹിക പ്രവർത്തകരെ തുടർച്ചയായി തടങ്കലിൽ വയ്ക്കൽ എന്നിവ കാരണം ഈ ഉച്ചകോടി ബഹിഷ്‌കരിക്കാൻ മനുഷ്യാവകാശ സംഘടനകൾ ലോക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.