പീഡിത ക്രൈസ്തവർക്ക് വേണ്ടി സ്വീഡനിൽ പ്രത്യേക ദൈവാലയം

പീഡിത ക്രൈസ്തവർക്ക് വേണ്ടി സ്വീഡനിൽ പ്രത്യേക ദൈവാലയം

സ്റ്റോക്ക്ഹോം: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേക ആരാധനാലയം കൂദാശ ചെയ്തു. സ്റ്റോക്ക്ഹോം ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആണ്ടേർസ് അർബോറേലിയൂസാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകിയത്. ഉത്തര സ്വീഡനിൽ സ്ഥിതിചെയ്യുന്ന ഹോളി മാർട്ടിൻസ് സിറിയൻ കത്തോലിക്കാ ദേവാലയത്തിൽവെച്ചാണ് കൂദാശ കർമ്മം നടന്നത്. കൂദാശ കർമ്മത്തോടനബന്ധിച്ച് നടന്ന സിറിയാനി കുർബാനയിൽ സുറിയാനി കുർബാനയിൽ വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. തങ്ങളുടെ വിശ്വാസത്തിന്റെ വേരുകൾ മറന്ന മതേതര പാശ്ചാത്യ ലോകത്തിന് അഭയാർത്ഥികളുടെ വിശ്വാസ സാക്ഷ്യം വലുതാണെന്ന് കർദ്ദിനാൾ അർബോറേലിയൂസ് പറഞ്ഞു.

2018ൽ ആരംഭിച്ച മേരി, മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ് എന്നപദ്ധതിയുടെ ഭാഗമായിട്ടാണ് സ്വീഡനിലെ പുതിയ ദേവാലയം. അറമായ ഭാഷയിൽ പീഡിതരുടെ അമ്മ എന്നെഴുതിയ ലെബനീസ് മെൽക്കൈറ്റ് സന്യാസിനിയായ സുരായോഗ ഹെറോ വരച്ച ചിത്രം പള്ളിയിൽ സ്ഥാപിക്കും. ഫാ. ബെനഡിക്ട് കീലി എന്ന വൈദികനാണ് മേരി, മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ്

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്തെത്തിയ നിരവധി ക്രൈസ്തവർ ജീവിക്കുന്ന രാജ്യമാണ് സ്വീഡൻ.2014ൽ പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഫാ. ബെനഡിക്ട് കീലി എന്ന വൈദികനാണ്, മേരി മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ് പദ്ധതിക്ക് രൂപം നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.