കുവൈത്തില്‍ കുടുംബ സന്ദർശക വിസ പുനരാരംഭിക്കുന്നു

കുവൈത്തില്‍ കുടുംബ സന്ദർശക വിസ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ സന്ദർശക വിസ നല്‍കുന്നത് പുനരാരംഭിക്കുന്നു. നിബന്ധനകളോടെയായിരിക്കും കുടുംബ സന്ദർശക വിസ നല്‍കുന്നത് പുനരാരംഭിക്കുകയെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ഡിസംബറോടെയായിരിക്കും വിസ നല്‍കുന്നത് വീണ്ടും ആരംഭിക്കുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. സന്ദർശന കാലയളവ് ഒരുമാസമായിരിക്കും. വിസ ഫീസും വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സന്ദർശക വിസയില്‍ അപേക്ഷകന്‍റെ സഹോദരനോ സഹോദരിക്കോ വരാന്‍ അനുവാദമുണ്ടാകില്ല.

കാലയളവ് അവസാനിച്ച ഉടന്‍ തന്നെ രാജ്യം വിടണം. തിരിച്ചുപോയില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. മാത്രമല്ല ആജീവാനന്ത വിലക്ക് ഉള്‍പ്പടെയുളള നടപടികളുണ്ടാകും. സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞതായും അന്തിമ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.