തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പ്രാര്‍ഥനയും പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ച് ബിഷപ് മാര്‍ സിറിള്‍ വാസില്‍

 തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പ്രാര്‍ഥനയും പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ച് ബിഷപ് മാര്‍ സിറിള്‍ വാസില്‍

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പ്രാര്‍ഥനയും പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് മാര്‍ സിറിള്‍ വാസില്‍ അതിരൂപതയിലെ വിശ്വാസികള്‍ക്ക് കത്തെഴുതി. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് നിശ്ചയിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കാന്‍ സഹായിക്കുകയാണ് തന്റെ നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് ബിഷപ് കത്തില്‍ വ്യക്തമാക്കി.

മാര്‍പാപ്പയുടെ തീരുമാനത്തിന് പൂര്‍ണമായും വിധേയപ്പെട്ടും ദൈവത്തില്‍ ശരണപ്പെട്ടുമാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അ തിരൂപതയിലെ അല്‍മായര്‍, സമര്‍പ്പിതര്‍, വൈദിക വിദ്യാര്‍ഥികള്‍, വൈദികര്‍ എന്നിവരുള്‍ക്കൊള്ളുന്ന അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും പ്രാര്‍ഥനയില്‍ ഒന്നുചേരണം. ദൈ വഹിതത്തിന് പൂര്‍ണമായി യോജിച്ച ഒരു പരിഹാരം അന്വേഷിക്കണമെന്നും ബിഷപ് പറഞ്ഞു.

തന്റെ നിയോഗത്തിനായി ഈ മാസം ആറിനും 15നുമിടയില്‍ ഒരു മണിക്കൂര്‍ അതത് പള്ളികളില്‍ ആരാധനയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഇടവക വൈദികരോടും തീര്‍ഥാടനകേന്ദ്രങ്ങളിലെയും മൈനര്‍ സെമിനാരികളിലെയും റെക്ടര്‍മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ജപമാലയിലും മറ്റു പ്രാര്‍ഥനകളിലും ഈ നിയോഗം ഉള്‍പ്പെടുത്തണം. കുര്‍ബാന അര്‍പ്പിക്കുന്നത് സംബന്ധിച്ച പ്രശ്‌നം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കുന്നത്, ദൈവം നമ്മെ വിളിച്ചിരിക്കുന്ന മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നമ്മെ പ്രാപ്തരാക്കും.

മനസുകളുടെയും ഹൃദയങ്ങളുടെയും ഐക്യത്തില്‍ ഈ ലക്ഷ്യം നമുക്കു നേടാനാകും. കൂട്ടായ പ്രയ്തനത്തിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താനും. കൂടുതല്‍ ശക്തവും യോജിച്ചതുമായ ക്രിസ്തീയ സമൂഹമായി മുന്നോട്ടു പോകാനും നമുക്കു കഴിയുമെന്നും ആര്‍ച്ച് ബിഷപ് സിറിള്‍ വാസില്‍ കത്തില്‍ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.