'എന്‍ജിന്‍ ഭാഗത്ത് തീപിടിച്ചില്ല, ഉള്ളില്‍ സിഗരറ്റ് ലാമ്പ്'; കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

'എന്‍ജിന്‍ ഭാഗത്ത് തീപിടിച്ചില്ല, ഉള്ളില്‍ സിഗരറ്റ് ലാമ്പ്'; കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

ആലപ്പുഴ: കണ്ടിയൂരില്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത. അപകട കാരണം ഷോര്‍ട്സര്‍ക്യൂട്ട് ആകാനുള്ള സാധ്യത കുറവാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എന്‍ജിന്‍ ഭാഗത്ത് നിന്നും പിന്നിലേക്ക് തീ പടരേണ്ടതാണ്. എന്നാല്‍ എഞ്ചിന്‍ ഭാഗത്ത് പ്രശ്നമില്ലെന്നും കാറിന്റെ ഫ്യൂസ് കത്തിപ്പോയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അതേസമയം കാറിനുള്ളില്‍ നിന്നും ഒരു സിഗരറ്റ് ലാമ്പ് ലഭിച്ചിട്ടുണ്ട്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന ആളാണ് കൃഷ്ണ പ്രകാശെന്ന് വ്യക്തമായിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃത്യമായ കാരണം ഫോറന്‍സിക് പരിശോധന വഴി മാത്രമേ മനസിലാക്കാനാകൂ. വിദഗ്ദ്ധര്‍ വാഹനം പരിശോധിക്കുകയാണെന്നും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഞാ

യറാഴ്ച രാത്രി 12.45 ഓടെയാണ് കണ്ടിയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍-35) കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് മരണമടഞ്ഞത്. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അപ്പോഴേക്കും കൃഷ്ണപ്രകാശ് മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.