കുട്ടനാട്: എക്യൂമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടനാട് കിടങ്ങറയിൽ നടന്ന വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഐക്യദാർഢ്യറാലിയും പൊതുസമ്മേളനവും നടന്നു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേo തിരുമേനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും തച്ചു തകർക്കപ്പെട്ടെന്നും നിരാലംബരായ മനുഷ്യർ തെരുവിൽ പിച്ചി ചീന്തപ്പെടുന്നു. ഭരണകർത്താക്കൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ വിഷയാവതരണം നടത്തി സംസാരിച്ചു. ജിനോ ജോസഫ് കളത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. വ.സിസ്റ്റർ തെരേസ മാർട്ടിൻ എസ് ഡി (എം എസ് ഡബ്ലിയു )മുഖ്യ പ്രഭാഷണം നടത്തി. റവ. ഫാ. ജോസഫ് പറപ്പള്ളി ഐക്യദാർഢ്യദീപം തെളിച്ചു. റവ . ഫാ. മോനായി ഫിലിപ്പ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ റാലി റവ. ഫാ . ജോൺ തോമസ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റവ.ഫാ.ജോസഫ് പകലോമറ്റം, റവ .ഫാ.ബൈജു ആ ചിറത്തലയ്ക്കൽ, റവ. ഫാ .ജേക്കബ് പാറക്കൽ എന്നിവർ റാലിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
സമ്മേളനത്തിന് ഷിബു ലൂക്കോസ് സ്വാഗതവും ജോസി ഡൊമിനിക്ക് നന്ദിയും പറഞ്ഞു. മണിപ്പൂർ ഐക്യദാർഢ്യ പ്രമേയം നൈനാൻതോമസ് അവതരിപ്പിച്ചു. റവ. ഫാ. ഇമ്മാനുവേൽ നെല്ലുവേലി, റവ.ഫാ.ജോസഫ് കട്ടപ്പുറം, റവ.ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു. പരിപാടികൾക്ക് ബിനു ഡൊമിനിക്ക് , രാജേഷ് ജോൺ ,ജോയ് പുത്തൻകുളം, സന്തോഷ് കട്ടപ്പുറം , എം പി ചാക്കോ വട്ടക്കളം, ജോസഫ് ആന്റണി പത്തിൽ, സിബിച്ചൻ തുണ്ടിയിൽ, റെജി കൊച്ചുപറമ്പ്, തോമസ് മുട്ടത്ത്, മാത്തച്ചൻ ചിറയിൽ, ജോബ് കെ എം, ബാബു മാത്യു മെതിക്കളം, മാത്തുക്കുട്ടി മേപ്പുറം, എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.