പുതുപ്പള്ളിയില്‍ അപ്രതീക്ഷിത നീക്കവുമായി സിപിഎം; ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമം

പുതുപ്പള്ളിയില്‍ അപ്രതീക്ഷിത നീക്കവുമായി സിപിഎം; ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി സിപിഎം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമം.

പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദേഹത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. പുതുപ്പള്ളിയിലെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയാണ്.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഇദേഹവുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 12 ന് ഉണ്ടാകുമെന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനായ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

നേരത്തെ ജയ്ക് സി. തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.